ശ്രീനാരായണ ഗുരുവിനെ അപമാനിച്ചതില്‍ പ്രതിഷേധം

Posted on: 07 Sep 2015



ആലുവ: കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ആലുവയില്‍ ശ്രീനാരായണീയരുടെ പ്രതിഷേധം. എസ്.എന്‍.ഡി.പി. യോഗം ആലുവ യൂണിയന്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ബൈപ്പാസ് കവലയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സജീവന്‍ ഇടച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. റെയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ കെ.എസ്. സ്വാമിനാഥന്‍, എ.എന്‍. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam