അങ്ങാടിക്കടവ് റോഡില്‍ കുടിവെള്ളമൊഴുകുന്നു

Posted on: 07 Sep 2015കരുമാല്ലൂര്‍: ആലങ്ങാട് അങ്ങാടിക്കടവ് കല്ലറയ്ക്കപ്പടി റോഡില്‍ പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴാകുന്നു. ഈ അവസ്ഥ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ചോര്‍ച്ചയടക്കാന്‍ ഇതുവരെ നടപടിയായില്ല. കുന്നേല്‍ ടാങ്കില്‍നിന്നും കരുമാല്ലൂര്‍ ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ പുതിയ വിതരണപൈപ്പ് സ്ഥാപിച്ചിരിക്കുന്നത് ഈ റോഡിലൂടെയാണ്. പൈപ്പിനുവേണ്ടിയെടുത്ത കുഴിയടച്ച് മിറ്റലിട്ടുറപ്പിച്ചുകഴിഞ്ഞപ്പോഴാണ് ഇപ്പോഴും വിതരണം നടത്തിക്കൊണ്ടിരിക്കുന്ന പഴയ പൈപ്പ് പൊട്ടിയത്. വിതരണ സമയത്ത് റോഡ് മുഴുവന്‍ വെള്ളമാണ്. അതുകൊണ്ട് മര്‍ദം കുറവാകുകയും സമീപത്തുള്ള വീടുകളിലെ ടാങ്കുകളിലേക്ക് വെള്ളമെത്തുന്നുമില്ല. വെള്ളം ചോര്‍ന്നുപോകുന്ന വിവരം നാട്ടുകാര്‍ മുപ്പത്തടം വാട്ടര്‍ അതോറിട്ടി ഓഫീസില്‍ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതുവരെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറായിട്ടില്ല.

More Citizen News - Ernakulam