തുറവൂര്‍ സ്‌കൂളില്‍ അധ്യാപക ദിനാചരണം

Posted on: 07 Sep 2015അങ്കമാലി: തുറവൂര്‍ സെന്റ് അഗസ്റ്റ്യന്‍ യു.പി. സ്‌കൂളില്‍ അധ്യാപക ദിനാചരണം നടത്തി. കളഭം ചാര്‍ത്തിയും പനിനീര്‍ തളിച്ചും കുട്ടികള്‍ അധ്യാപകരെ സ്‌കൂള്‍ പ്രവേശന കവാടത്തില്‍ സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷനായി. ക്ലാസ് തിരിച്ച് ഓരോ അധ്യാപകരെയും കുട്ടികള്‍ പൂച്ചെണ്ട് നല്‍കി ആദരിച്ചു. അധ്യാപകരായ ബി.സി. സെബാസ്റ്റ്യന്‍, ബീന പി. പൗലോസ്, പി.സി. ട്രീസ, വിദ്യാര്‍ത്ഥി പ്രതിനിധി നേഹ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക ദിനത്തില്‍ ജന്മദിനം ആഘോഷിക്കുന്ന അധ്യാപകന്‍ എം.പി. ജോണ്‍സണെ യോഗത്തില്‍ അനുമോദിച്ചു. അധ്യാപകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

More Citizen News - Ernakulam