സി.പി.എം. സായാഹ്നധര്‍ണ ഇന്ന്
Posted on: 07 Sep 2015
കൊച്ചി: സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സി.പി.എം. പ്രവര്‍ത്തകര്‍ക്കു നേരെ ആര്.എസ്.എസ്. നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലെ രാഷ്ട്രീയം വിശദീകരിക്കുന്നതിന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ സംഘടിപ്പിക്കുന്നു. കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം ധര്‍ണ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി. രാജീവ് എറണാകുളം ലാലന് ടവറിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ്മണി വൈറ്റിലയിലും എസ്. ശര്‍മ പറവൂര്‍ പെരുമ്പടന്നയിലും കെ. ചന്ദ്രന് പിള്ള കൊച്ചി തോപ്പുംപടിയിലും സി.എന്‍. മോഹനന് തിരുവാങ്കുളത്തും ധര്‍ണ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.പി. പത്രോസ് നെടുമ്പാശ്ശേരി കുറുമശ്ശേരിയിലും പി.എം. ഇസ്മായില്‍ മൂവാറ്റുപുഴ, സി.കെ. മണിശങ്കര്‍ കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, പി.ആര്. മുരളീധരന് കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ്, എം.സി. സുരേന്ദ്രന് തൃപ്പുണിത്തുറ, എന്‍.സി. മോഹനന് പെരുമ്പാവൂര്‍, കെ.എന്‍. ഉണ്ണികൃഷ്ണന് ആലങ്ങാട് ചെറിയപ്പിള്ളി എന്നിവിടങ്ങളിലും ധര്‍ണ ഉദ്ഘാടനം ചെയ്യും.