ഗുരുശിഷ്യ സംഗമം സംഘടിപ്പിച്ചു

Posted on: 07 Sep 2015



അങ്കമാലി: അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കാര്‍ണിവല്‍ മാമാങ്കം ഹാളില്‍ ഗുരുശിഷ്യ സംഗമം നടന്നു. ബസലിക്ക റെക്ടര്‍ ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലിസി ബേബി, ടി.പി. വേലായുധന്‍ മാസ്റ്റര്‍, ടോംജോസ്, പ്രൊഫസര്‍ എ.ജെ. വിഷ്ണു, രാധാകൃഷ്ണന്‍ മാസ്റ്റര്‍, പുഷ്പ ടീച്ചര്‍, റീത്ത പോള്‍, സാജു ചാക്കോ, പ്രശാന്ത് നാരായണ്‍, ജോസ് കുര്യന്‍, മനോജ് നായര്‍, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരെ റോസാപൂക്കള്‍ നല്‍കി ആദരിച്ചു.

More Citizen News - Ernakulam