ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: 07 Sep 2015അങ്കമാലി: പാലിശ്ശേരി ഗവ. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജോസ് തെറ്റയില്‍ എം.എല്‍.എ. നിര്‍വഹിച്ചു. കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിന്‍സി പോള്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, ഷാജു വി. തെക്കേക്കര, ലൂസി വര്‍ഗീസ്, കെ.പി. അയ്യപ്പന്‍, ശ്രീകല സുബ്രഹ്മണ്യന്‍, എ.ഡി. പോളി, കെ.കെ. മുരളി, റോസിലി മൈക്കിള്‍, ടോണി പറപ്പിള്ളി, എ.എം. ആയിഷ, ടി.പി. വേലായുധന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ െചലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

More Citizen News - Ernakulam