ബോധവത്കരണ ക്ലാസ്

Posted on: 07 Sep 2015



കാലടി: ശ്രീമൂലനഗരം പാലേലി റസിഡന്റ്‌സ് അസോസിയേഷന്‍, ജനമൈത്രി പോലീസും ജനങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. കാലടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്​പിന്‍ സാം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം.പി. ചെറിയാന്‍ അധ്യക്ഷനായി. സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. സുരേന്ദ്രന്‍, കെ.കെ. വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ പി.പി. ബിനു എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. പഞ്ചായത്തംഗം എന്‍.സി. ഉഷാകുമാരി, കെ.വി. ദാസന്‍, വി.എസ്. സതീശന്‍, എം.പി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam