കാലടിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു

Posted on: 07 Sep 2015കാലടി: കാലടിയോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ ലക്ഷ്മിഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിവിധ സംഘടനാ പ്രതിനിധികളുടെ കൂട്ടായ്മ പ്രതിഷേധിച്ചു. പൈതൃകഗ്രാമ പദ്ധതിയുടെ ലിസ്റ്റില്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ടായിരുന്ന കാലടിയുടെ പേര് മുഖ്യമന്ത്രിയുടെ ശിവഗിരി പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയതാണ് അടിയന്തരമായി യോഗം ചേരാന്‍ കാരണമായത്. കാലടി ശ്രീശങ്കര സമാന്തരപാലം ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്. പത്തിന് മുഖ്യമന്ത്രി കാലടിയിലെത്തുമ്പോള്‍ നിവേദനം നല്‍കാന്‍ തീരുമാനിച്ചു.
പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍ അധ്യക്ഷനായി. പ്രൊഫ. ടി.എന്‍. ശങ്കരപ്പിള്ള അധ്യക്ഷനായി 15 അംഗ കര്‍മ സമിതി രൂപവത്കരിച്ചു. പ്രൊഫ. പി.വി. പീതാംബരന്‍, ഡോ. കെ. കൃഷ്ണന്‍ നമ്പൂതിരി, ജയന്‍ എന്‍. ശങ്കരന്‍, ശ്രീമൂലനഗരം മോഹന്‍, ശ്രീമൂലം മോഹന്‍ദാസ്, കെ.എന്‍. ചന്ദ്രപ്രകാശ്, കെ.ആര്‍. സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam