പച്ചക്കറി, ഔഷധച്ചെടി നടീല്‍ പദ്ധതി തുടങ്ങി
Posted on: 07 Sep 2015
പറവൂര്‍: നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നന്മ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ പച്ചക്കറി കൃഷിയും വിദ്യാര്‍ഥികളുടെ വീട്ടുമുറ്റത്ത് ഔഷധച്ചെടി നട്ടു വളര്‍ത്തല്‍ പദ്ധതിയും തുടങ്ങി.
ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ സി.എന്‍. രാധാകൃഷ്ണന് നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.എസ്. ജയരാജ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇ.ജി. ശാന്തകുമാരി, പ്രമോദ് മാല്യങ്കര, കെ.പി. സജിമോന്‍, ബിജു വിജയന്, സി.എസ്. സ്വാതി, കെ.എസ്. അപര്‍ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓരോ വിദ്യാര്‍ഥിയും സ്കൂളിലെ പച്ചക്കറി തോട്ടത്തില്‍ ഒരു പച്ചക്കറിയെങ്കിലും നട്ടു പരിപാലിക്കണം. വീടുകളില്‍ ഔഷധ സസ്യങ്ങളും നടണം. നാട്ട് ഔഷധ സസ്യങ്ങളായ തുളസി, തുമ്പ, പനിക്കൂര്‍ക്ക, കീഴാര്‍നെല്ലി, ആടലോടകം തുടങ്ങിയവയാണ് നട്ടുപിടിപ്പിക്കേണ്ടത്.
ഏറ്റവും കൂടുതല്‍ ഔഷധ സസ്യങ്ങള്‍ സ്വന്തം വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വീടുകളില്‍ പോയി ഔഷധ സസ്യ പരിപാലനം കണ്ട് മാര്‍ക്ക് നല്‍കിയാണ് സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുക.