ശ്രീകൃഷ്ണജയന്തി ആഘോഷം
Posted on: 07 Sep 2015
കരുമാല്ലൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ആലങ്ങാടും കരുമാല്ലൂരും വിവിധ ബാലഗോകുലങ്ങള്‍ ശോഭായാത്ര നടത്തി. കൊടുവഴങ്ങ ശ്രീകൃഷ്ണ ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര മാരായില്‍ ക്ഷേത്രത്തില്‍നിന്നുമാണ് ആരംഭിച്ചത്. കല്ലുപാലംവഴി ചെമ്പോരെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയപ്പോള്‍ വിശേഷാല്‍ ദീപാരാധനയും പ്രസാദവിതരണവുമുണ്ടായി. മനയ്ക്കപ്പടി കാരിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍, രോഹിണിസദ്യ, ശോഭായാത്രയ്ക്ക് സ്വീകരണം, മുഴുക്കാപ്പ് ചാര്‍ത്തി ദീപാരാധന എന്നിവയുണ്ടായി. തുടര്‍ന്ന് നാരായണീയ പാരായണത്തിനുശഷം നടന്ന അവതാരദര്ശനത്തില് നിരവധി ഭക്തര്‍ പങ്കെടുത്തു.