അധ്യാപക ദിനാഘോഷം
Posted on: 07 Sep 2015
കാലടി: ആദിശങ്കര ട്രെയ്നിങ് കോളേജില്‍ അധ്യാപക ദിനാഘോഷം നടത്തി. പ്രൊഫ. പി.വി. പീതാംബരന് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ സി. പൊന്നുരാജ് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക അവാര്‍ഡ് ജേതാവ് വി.എ. ജോയ് മുഖ്യാതിഥിയായിരുന്നു. കെ. ശാരദാമണി, എ.എന്‍. ഉണ്ണികൃഷ്ണന്, ടി.പി. ജോയ്, ടി.പി. ദേവസ്സി എന്നിവരെ ആദരിച്ചു. കെ.ടി. സുധ, ബീന നന്ദകുമാര്‍, അരുണ്‍ റാഫേല്‍, സൂസന് സോണി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.