ഞാറയ്ക്കല്‍ പള്ളി തിരുനാള്‍ ബുധനാഴ്ച കൊടിയേറും

Posted on: 07 Sep 2015



വൈപ്പിന്‍: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ 564-ാമത് തിരുനാള്‍ ബുധനാഴ്ച കൊടിയേറും. വൈകീട്ട് 5ന് വികാരി ഫാ. ആന്റണി പുതിയാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. തുടര്‍ന്നുള്ള ദിവ്യബലിക്ക് ഫാ. പോള്‍ കല്ലൂക്കാരന്‍ കാര്‍മികനാകും. വ്യാഴാഴ്ച വൈകീട്ട് 5ന് തിരുക്കര്‍മങ്ങള്‍ക്ക് അതിരൂപതാ വൈസ് ചാന്‍സലര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ കാര്‍മികനാകും. വെള്ളിയാഴ്ച വൈകീട്ട് 5ന് ലത്തീന്‍ റീത്തിലുള്ള ദിവ്യബലിക്ക് ഫാ. ജോംസണ്‍ തോട്ടുങ്കല്‍ കാര്‍മികനാകും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച. ശനിയാഴ്ച വൈകീട്ട് 4.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഫാ. വര്‍ഗീസ് പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന തിരുനാള്‍ ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ പട്ടണ പ്രദക്ഷിണം. റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പേരേപ്പാടന്‍ വചനസന്ദേശം നല്‍കും. ഞായറാഴ്ച വൈകീട്ട് 4.30ന് ഫാ. തോമസ് പെരുമായന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ദിവ്യബലി. തുടര്‍ന്ന് അങ്ങാടി പ്രദക്ഷിണം. ഫാ. വര്‍ഗീസ് തൊട്ടിയില്‍ വചനസന്ദേശം നല്‍കും. രാത്രി 9ന് മ്യൂസിക് നൈറ്റ്.

More Citizen News - Ernakulam