കരുമാല്ലൂര്‍ സ്കൂളില്‍ ഗുരുവന്ദനം
Posted on: 07 Sep 2015
കരുമാല്ലൂര്‍: കരുമാല്ലൂര്‍ മനയ്ക്കപ്പടി സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ഗുരുവന്ദനം നടത്തി. വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും മുന്‍കാല അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബാബു ഉദ്ഘാടനം ചെയ്തു. സബിത നാസര്‍, ശ്രീലത ലാലു, കെ.ആര്.നന്ദകുമാര്‍, എ.എം.അലി, കെ.സി.വിനോദ്കുമാര്‍, വി.എന്‍.സുനില്‍, ബിജുകുമാര്‍, അശോകന്, ശോഭന എന്നിവര്‍ പങ്കെടുത്തു.