കോട്ടക്കാവ് ദേവാലയത്തില്‍ എട്ടു നോമ്പ് ദിനാചരണത്തിന് കൊടിയേറി

Posted on: 07 Sep 2015പറവൂര്‍: സെന്റ് തോമസ് കോട്ടക്കാവ് ദേവാലയത്തില്‍ മാതാവിന്റെ എട്ടു നോമ്പ് ദിനാചരണത്തിന് കൊടികയറി. ഫാ. കുര്യാക്കോസ് കളപ്പുരക്കലിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം. ഫാ. ജോസഫ് തെക്കിനേന്‍, ഫാ. ജാക്‌സന്‍ കീഴ്വന എന്നിവര്‍ സഹ കാര്‍മികരായിരുന്നു. ഈ വര്‍ഷം തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന ഇടവകയിലെ വിമന്‍സ് വെല്‍ഫെയര്‍ സംഘടനയുടെ 600 സ്ത്രീകളുടെ പ്രസുദേന്തിവാഴ്ച നടത്തി.

More Citizen News - Ernakulam