മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഊട്ടുതിരുനാള്‍ കൊടിയേറ്റം 11ന്‌

Posted on: 07 Sep 2015



പറവൂര്‍: മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ ഊട്ടുതിരുനാളിന് സപ്തംബര്‍ 11ന് വൈകീട്ട് അഞ്ചിന് ഫാ. തോമസ് ജെ. പടമാട്ടുമ്മലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറും. തുടര്‍ന്ന് ഫാ. ഷിബു വാഴക്കൂട്ടത്തിലിന്റെ വചന പ്രഘോഷണം. 12ന് ദിവ്യബലി, നൊവേന, വചന പ്രഘോഷണം, പ്രദക്ഷിണം. 13ന് ജപമാല ഡോ. ഗ്രിന്‍ ബാള്‍ഡ് ലന്തപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലി. രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം. ഊട്ടുസദ്യ എന്നിവയാണ് പരിപാടികള്‍.

More Citizen News - Ernakulam