കര്‍ഷകഗ്രന്ഥാലയം പുതുക്കി പണിതു

Posted on: 07 Sep 2015പെരുമ്പാവൂര്‍: നവീകരിച്ച വെങ്ങോല കര്‍ഷക ഗ്രന്ഥാലയം സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശേഖരം, പുസ്തകവര്‍ഗ്ഗീകരണം എന്നിവ വായനക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പുനഃക്രമീകരിച്ചു.
വായനക്കാര്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ ഞൊടിയിടയില്‍ എടുത്തുനല്‍കാവുന്ന വിധത്തിലാണ് ക്രമീകരണം.
പഞ്ചായത്ത് പ്രസിഡന്റ് എം.എം.അവറാന്റെ അധ്യക്ഷതയില്‍ എന്‍.എ.ഗംഗാധരന്‍, പ്രസന്നാ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam