മുസ്സിരിസ് പൈതൃക ചവിട്ടുനാടക കലാകേന്ദ്രം ഉദ്ഘാടനം ഇന്ന്‌

Posted on: 07 Sep 2015



പറവൂര്‍: മുസ്സിരിസ് പൈതൃക സംരക്ഷണ പദ്ധതി പ്രകാരം ഗോതുരുത്തില്‍ പണിതീര്‍ത്ത ചവിട്ടുനാടക കലാകേന്ദ്രം (പെര്‍ഫോമന്‍സ് സെന്റര്‍), രുചി പൈതൃക റസ്റ്റോറന്റ് എന്നിവയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.
കോട്ടപ്പുറം രൂപതാ വികാരി ജനറല്‍ ഡോ. ഡൊമിനിക് പിന്‍ഹീറോ മുഖ്യാതിഥിയാകും.

More Citizen News - Ernakulam