തിരുവാണിയൂര്‍ പഞ്ചായത്ത് ഓഫീസ് മന്ദിരം തുറന്നു

Posted on: 07 Sep 2015കോലഞ്ചേരി: തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് മന്ദിരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫ്രന്‍സ് ഹാളിന് കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയുമായിരുന്ന പോള്‍ പി. മാണിയുടെ പേര് നാമകരണം ചെയ്തത് ഏറ്റവും ഉചിതമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിന് പോള്‍ പി. മാണി സ്മാരക ഹാളെന്ന് മന്ത്രി കെ. ബാബു നാമകരണം ചെയ്തു. മികച്ച വിജയം കൈവരിച്ച സ്‌കൂളുകളെ മുന്‍ എം.പി. കെ.പി. ധനപാലന്‍ ആദരിച്ചു. എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ പ്രസിഡന്റ് ജോണ്‍ പി. മാണി, പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗം വത്സ കൊച്ചുകുഞ്ഞ്, എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam