വനിത റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം
Posted on: 07 Sep 2015
കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ അകനാട് നിര്‍മിച്ച വനിത റിസോഴ്സ് സെന്റര്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.5 ലക്ഷം രൂപ ചെലവിലാണ് സെന്റര്‍ നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.എ. സുനുമോളുടെ അധ്യക്ഷതയില്‍ ലിസി കുര്യാക്കോസ്, ഷൈമി വര്‍ഗീസ്, സോജന് പൗലോസ്, ലത രവികുമാര്‍, പി.കെ. സുകു തുടങ്ങിയവര്‍ പങ്കെടുത്തു.