വലമ്പൂര്‍ ഗവ. യു.പി. സ്കൂളില്‍ ശതാബ്ദി മന്ദിരത്തിന് തറക്കല്ലിട്ടു
Posted on: 07 Sep 2015
കോലഞ്ചേരി: വലമ്പൂര്‍ ഗവ. യു.പി. സ്കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടു. എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം നിര്‍മിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സോമന്റെ അധ്യക്ഷതയില്‍ വി.പി. സജീന്ദ്രന് എം.എല്‍.എ. ശിലാസ്ഥാപനം നടത്തി.