ചെമ്മലക്കോളനിയില്‍ അങ്കണവാടി മന്ദിരം തുറന്നു

Posted on: 07 Sep 2015



കോലഞ്ചേരി: പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ ചെമ്മലക്കോളനിയില്‍ പുതുതായി നിര്‍മിച്ച 120-ാം നമ്പര്‍ അങ്കണവാടി തുറന്നു. എട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
നിലവില്‍ സമീപത്തെ വനിതാ വ്യവസായ കേന്ദ്രത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. മന്ദിരം വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബു കെ. കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ മെമ്പര്‍മാരായ ഉഷാ കൃഷ്ണന്‍, വി.സി. കുര്യാച്ചന്‍, സിന്ധു ബേബി, ബിജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam