ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍
Posted on: 07 Sep 2015
കൂത്താട്ടുകുളം: കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് കൊടിയേറി. ഫാ. റോബിന് മാര്‍ക്കോസ് കൊടിയേറ്റി.
തിങ്കളാഴ്ച വൈകീട്ട് 7.30 ന് പ്രസംഗം. ഫാ യാക്കോബ് തോമസ്, 8.00 ന് പ്രദക്ഷിണം, ചൊവാഴ്ച രാവിലെ 8.30ന് മൂന്നിന്മേല് കുര്‍ബ്ബാന, ഫാ. വിജു ഏലിയാസ് വെട്ടിക്കല്‍ നേതൃത്വം നല്‍കും. 10.00 ന് പ്രസംഗം, 10.30 ന് പ്രദക്ഷിണം.