നാകപ്പുഴ പള്ളിയില്‍ പിറവിത്തിരുനാള്‍ കൊടിയേറി.
Posted on: 07 Sep 2015
മൂവാറ്റുപുഴ: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നാകപ്പുഴ പള്ളിയില്‍ പിറവിത്തിരുനാള്‍ ആഘോഷങ്ങള്‍ തുടങ്ങി. കോതമംഗലം രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ഓലിയപ്പുറം കൊടിയേറ്റി. പ്രസുദേന്തികളെ വാഴിച്ചു.
തിങ്കളാഴ്ച രാവിലെ 8.15 ന് തിരുസ്വരൂപ പ്രതിഷ്ഠ. 8.30 ന് കുര്‍ബാന, നൊവേന, 10 നും 12നും 1.30നും 2.45 നും കുര്‍ബാന ഉണ്ട്. വൈകിട്ട് 4 ന് ലദീഞ്ഞ്. ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന. 6 ന് പ്രദക്ഷിണം. രാത്രി 8 ന് സമാപനാശീര്‍വാദം. 9 ന് ദിവ്യ കാരുണ്യാരാധന എന്നിവ ഉണ്ടാകും.
8 ന് രാവിലെ 3 ന് തിരിപ്രദക്ഷിണം. 4നും 5.30നും 7 നും 8.30 നും കുര്‍ബാന. 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. 12 ന് പ്രദക്ഷിണം. 1.30 ന് നേര്‍ച്ച ഭക്ഷണം. 1.30നും 2.30നും 4 നും 5.15നും കുര്‍ബാന ഉണ്ടാകും. ബുധനാഴ്ച രാവിലെ 6.30 ന് കുര്‍ബാന ഉണ്ട്.
എട്ടാമിടമായ 15 ന് രാവിലെ 5.30 മുതല്‍ വൈകിട്ട് 4.15 വരെ കുര്‍ബാനകള്‍ നടക്കും. 6015 ന് പ്രദക്ഷിണം. 7.15 ന് കുര്‍ബാനയുടെ ആശീര്‍വാദം ഉണ്ടാകും.