ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര
Posted on: 07 Sep 2015
മൂവാറ്റുപുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുന്നയ്ക്കാല്‍ അരുളിമംഗലം മഹാദേവ ക്ഷേത്രത്തില്‍ നിന്നും നെടുങ്ങാല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തി.
വാളകം പ്രസിഡന്റ് ഒ.വി. ബാബു പതാക നല്കി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ശ്രീജിത്ത് തിരുമേനി ഭദ്രദീപം തെളിച്ചു. പഞ്ചായത്തംഗം രജിതാ സുധാകരന് അദ്ധ്യക്ഷയായിരുന്നു. ശോഭായാത്ര പ്രമുഖ്
ടി.ആര്. ഷിബു, സഹ പ്രമുഖ് ദിപിന് നാരായണന് എന്നിവര്‍ സംസാരിച്ചു.