കേസ് റദ്ദാക്കി

Posted on: 07 Sep 2015



കൊച്ചി: കുറുപ്പംപടി തുരുത്തി മണിയേലി എം.വി. ഏലിയാസിനെതിരെ കുറുപ്പംപടി പോലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. രണ്ട് പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ട കേസില്‍ ഒന്ന് പിന്നീട് പിന്‍വലിച്ചിരുന്നു. അസഭ്യമായി പെരുമാറി അധിക്ഷേപിച്ചെന്നതായിരുന്നു കുറ്റമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിലയിരുത്തി.
എന്നാല്‍ അസഭ്യവാക്കിന്റെ നിര്‍വചനത്തില്‍ വരുന്ന വാക്കുകള്‍ ഉപയോഗിച്ചതായി കാണുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി കേസ് റദ്ദാക്കിയിട്ടുള്ളത്.

More Citizen News - Ernakulam