ബി.എസ്.എന്‍.എല്‍. കുടുംബ സംഗമം

Posted on: 07 Sep 2015കോതമംഗലം: ബി.എസ്.എന്‍.എല്‍. കോതമംഗലം ഡിവിഷന്റെ കുടുംബസംഗമവും ഓണാഘോഷവും കവി ജയകുമാര്‍ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു.
സബ്ഡിവിഷണല്‍ എന്‍ജിനീയര്‍ എം.എസ്.സുരേന്ദ്രന്‍ അധ്യക്ഷനായി. സര്‍വീസില്‍ നിന്ന് വിരമിച്ച പി.എസ്. നാരായണന്‍ നായര്‍, പി.എം.വര്‍ഗീസ്, കെ.ആര്‍.ശിവന്‍, വി.കെ.മോഹനന്‍ നായര്‍ എന്നിവര്‍ക്ക് ഡിസ്ട്രിക്ട് ജനറല്‍ മാനേജര്‍ എ.സി.ലീലാമ്മയും വിദ്യാഭ്യാസ പ്രതിഭകള്‍ക്ക് ഡിവിഷണല്‍ എന്‍ജിനീയര്‍ പി.പി. ജോര്‍ജും ഉപഹാരം നല്‍കി ആദരിച്ചു.

More Citizen News - Ernakulam