എന്‍.എസ്.എസ്. ദമ്പതീ സംഗമം

Posted on: 07 Sep 2015കോതമംഗലം: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ എച്ച്.ആര്‍. സെന്ററിന്റെ നേതൃത്വത്തില്‍ ദമ്പതീ സംഗമം നടത്തി
മാതിരപ്പിള്ളി യൂണിയന്‍ ആസ്ഥാനത്ത് നടന്ന പരിപാടി എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് കൂടിയായ ഡോ. സി.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
നാല്‍പ്പത് വര്‍ഷം ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയ ദമ്പതിമാരെ ചടങ്ങില്‍ എന്‍.എസ്.എസ്. മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. രാജന്‍ ആദരിച്ചു. കോതമംഗലം സ്വദേശി കൂടിയായ ക്രിക്കറ്റ് താരം ശ്രീശാന്ത് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. വിക്രമന്‍ നായര്‍, വനിതാ യൂണിയന്‍ സെക്രട്ടറി നീനു സുരേഷ് എന്നിവര്‍ സംസാരിച്ചു. യൂണിയന് കീഴിലെ 37 കരയോഗങ്ങളില്‍ നിന്നായി നാനൂറില്‍പ്പരം ദമ്പതിമാര്‍ പങ്കെടുത്തു.
കോതമംഗലം എന്‍.എസ്.എസ്. യൂണിയന്‍ എച്ച്.ആര്‍. സെന്റര്‍ സംഘടിപ്പിച്ച ദമ്പതീ സംഗമം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. സി.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

More Citizen News - Ernakulam