കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം പദയാത്ര
Posted on: 07 Sep 2015
കോതമംഗലം: കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ പദയാത്ര പൂച്ചക്കുത്ത് കവലയില്‍ നിന്ന് ആരംഭിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ജി. ജോര്‍ജ് ജാഥാ ക്യാപ്ടന് കെ.ജെ.വര്‍ഗീസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
നേതാക്കളായ റോയി.കെ.പോള്‍. സണ്ണി വേളൂര്‍ക്കര, പി.എം.അഹമ്മദുകുട്ടി, ശാന്ത ജോയി, ജെസ്സി സാജു, പി.സി.ജോര്‍ജ്, ബെന്നി പോള്‍, ജെയിംസ് കോറമ്പേല്‍, എം.കെ.മോഹനചന്ദ്രന് എന്നിവര്‍ സംസാരിച്ചു.