ഹൈക്കോടതി നിയമനങ്ങളില്‍ അംഗപരിമിതര്‍ക്ക് സംവരണം അനുവദിക്കണം -ഡി.എ.ഇ.എ.

Posted on: 07 Sep 2015കൊച്ചി: ഹൈക്കോടതി നിയമനങ്ങളില്‍ നിര്‍ബന്ധമായും അംഗപരിമിതര്‍ക്ക് 3 ശതമാനം സംവരണം അനുവദിക്കണമെന്ന് എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ കൂടിയ ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്റെ ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോഷി പി.ജെ.യുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ബിജു ടി.കെ. യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ബെന്നി വര്‍ഗീസ്, സംസ്ഥാന ട്രഷറര്‍ വി.എസ്. ഉണ്ണികൃഷ്ണന്‍, ഭാരവാഹികളായ കെ. ശശികുമാര്‍, ബിന്നി പോള്‍, ജോബി ജോര്‍ജ്, കെ.സി. ചാര്‍ത്താവ്, നസീര്‍ കെ.കെ., രേഖ എം.വി., മോളി ജോസഫ്, അജിത കെ.എം., വിജയ കെ.ആര്‍., ജമാല്‍ എ.എ., സാബു എം.വി., ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
16-08-1999 - 31-12-2003 കാലഘട്ടത്തിലെ അംഗപരിമിതര്‍ക്ക് നിയമനം നല്‍കുന്നതിന് സൃഷ്ടിക്കപ്പെട്ട 2677 സൂപ്പര്‍ ന്യൂമറി തസ്തികയില്‍ സാങ്കേതിക കാരണങ്ങളാല്‍ നിയമനം ലഭിക്കാത്ത 242 പേര്‍ക്ക് പകരം യാതൊരു മാനദണ്ഡവും പാലിക്കാതെ 01-08-1994 - 31-12-1996 കാലഘട്ടത്തിലുള്ളവര്‍ക്ക് നിയമനം നല്‍കുന്നതിന് തീരുമാനമെടുത്ത സാമൂഹിക നീതി വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

More Citizen News - Ernakulam