മദ്യവിപത്ത് തടയുന്നതില്‍ അമ്മമാരുടെ പങ്ക് വലുത് : വി.എം. സുധീരന്‍

Posted on: 07 Sep 2015വൈപ്പിന്‍: മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള കുരിശ് യുദ്ധത്തില്‍ അമ്മമാരുടെ പങ്ക് വലുതാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന മാതൃസംഗമ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. മദ്യത്തിനെതിരെയുള്ള പോരാട്ടത്തിന് ഒരു നയം വേണം, നിയമം വേണം, അത് നടപ്പിലാക്കുകയും വേണം, എല്ലാത്തിനും ജന പിന്തുണയും ആവശ്യമാണ്. ഇത് ലഭിക്കുന്നുണ്ടെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചി മേയര്‍ ടോണി ചമ്മണി റാലി ഫ്ലഗ് ഓഫ് ചെയ്തു. കെപിസിസി സെക്രട്ടറിമാരായ അഡ്വ. എം.വി. പോള്‍, െപ്രാഫ. കെ.കെ. വിജയലക്ഷ്മി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിയാട്രീസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. വികാരി ഫാ. റോക്കി കൊല്ലംപറമ്പില്‍ സ്വാഗതവും ഷാജി പുളിയേഴത്ത് നന്ദിയും പറഞ്ഞു.
ചിത്രവിവരണം (ചിത്രം ഇ മെയിലില്‍)
ഓച്ചന്തുരുത്ത് നിത്യസഹായ മാതാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന മാതൃസംഗമ റാലി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യുന്നു

More Citizen News - Ernakulam