മരുന്ന് വിതരണം ഇന്ന്‌

Posted on: 07 Sep 2015



കൊച്ചി: റീകോള്‍ 90-യുടെ ആഭിമുഖ്യത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടക്കമായി മരുന്ന് വിതരണം നടത്തും. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കും കാന്‍സര്‍ വാര്‍ഡിലേക്കുമുള്ള മരുന്ന് വിതരണമാണ് തിങ്കളാഴ്ച വൈകീട്ട് 6ന് നടക്കുന്നത്. ലിസ്സി ആശുപത്രിക്ക് സമീപം കൊട്ടൈക്കനാല്‍ ജങ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍ എം.പി പി. രാജീവിന്റെ സാന്നിധ്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രി ആര്‍.എം.ഒ. മരുന്നുകള്‍ ഏറ്റുവാങ്ങും.

More Citizen News - Ernakulam