ശമ്പള പരിഷ്‌കരണത്തിലെ അപാകം; ജല അതോറിട്ടി നിയമസഭാ സമിതി നിര്‍ദേശം നടപ്പാക്കണം-യൂണിയന്‍

Posted on: 07 Sep 2015കൊച്ചി: സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ജല അതോറിട്ടി തയ്യാറാകണമെന്ന് ക്വാളിഫൈഡ് ഓപ്പറേറ്റിങ് സ്റ്റാഫ് യൂണിയന്‍ ആവശ്യപ്പെട്ടു. നിയമസഭാ സമിതി തെളിവെടുത്തപ്പോള്‍ ജല അതോറിട്ടി മാനേജിങ് ഡയറക്ടറും മേലുദ്യോഗസ്ഥരും നല്‍കിയ ഒരുറപ്പും പാലിക്കപ്പെട്ടില്ല. 2009-ലെ ശമ്പള പരിഷ്‌കരണത്തില്‍ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ ശമ്പള നിര്‍ണയത്തില്‍ തെറ്റുപറ്റിയെന്ന് ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ സഭാ സമിതിക്കു മുമ്പാകെ സമ്മതിച്ചതാണ്. സഭാ സമിതിക്ക് ഇത് ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാല്‍ തെറ്റുതിരുത്തി ഉത്തരവിറക്കാന്‍ ജല അതോറിട്ടി ഇതുവരെ തയ്യാറായിട്ടില്ലെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. ജല അതോറിട്ടി രൂപവത്കരണത്തിനു ശേഷം നടന്ന അഞ്ച് ശമ്പള പരിഷ്‌കരണത്തിലും ഓപ്പറേറ്റര്‍മാരുടേയും അവരുടെ െപ്രാമോഷന്‍ തസ്തികക്കാരുടേയും ശമ്പളം വെട്ടിക്കുറയ്ക്കുകയായിരുന്നുവെന്നും യൂണിയന്‍ വ്യക്തമാക്കി.

More Citizen News - Ernakulam