േെമട്രാ നിര്‍മാണം തടയും : സി.പി.ഐ.

Posted on: 07 Sep 2015കൊച്ചി: സിപിഐ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെട്രോ നിര്‍മാണം നടക്കുന്ന നാല് കേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു അറിയിച്ചു. മെട്രോ റെയില്‍ നിര്‍മാണം നടക്കുന്ന മേഖലകളിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാര യോഗ്യമാക്കാന്‍ കെ.എം.ആര്‍. എല്ലും സര്‍ക്കാറും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ശാസ്ത്രീയ നടപടികള്‍ വേണമെന്നാവശ്യപ്പെട്ടുമാണ് പ്രതിഷേധ മാര്‍ച്ച്. മെട്രോ നിര്‍മാണ മേഖലയായ ആലുവ, കളമശ്ശേരി, കലൂര്‍, കടവന്ത്ര എന്നീ കേന്ദ്രങ്ങളിലേക്ക് വൈകിട്ട് നാലിനാണ് മാര്‍ച്ച്. കലുരില്‍ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവും, ആലുവയില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമലാ സദാനന്ദനും കളമശ്ശേരിയില്‍ ജില്ലാ അസി.സെക്രട്ടറി കെ.എം. ദിനകരനും കടവന്ത്രയില്‍ ജില്ലാ അസി.സെക്രട്ടറി കെ. എന്‍. സുഗതനും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.സ്വപ്‌ന പദ്ധതിക്കായി ജനകീയ സഹകരണം അഭ്യര്‍ഥിച്ച അധികൃതര്‍ ഇപ്പോള്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.വിവിധ ജനകീയ പ്രക്ഷോഭങ്ങളിലുടെ അധികൃതരുടെ ശ്രദ്ധയില്‍ വിഷയം അവതിപ്പിച്ചിട്ടും ശാശ്വത പരിഹാരത്തിനായി പ്രാഥമിക ചര്‍ച്ചകള്‍ക്ക് പോലും അവര്‍ തയ്യാറായിട്ടില്ല.പ്രശ്‌ന പരിഹാരത്തിന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൊച്ചി േെമേട്രാ റെയില്‍ ചെയര്‍മാനും ,പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ കത്ത് നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മെട്രോ നിര്‍മാണ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുന്നത്.

More Citizen News - Ernakulam