അറബി സര്‍വകലാശാല: സര്‍ക്കാര്‍ പിന്നോട്ടുപോകരുത് - കെ.എന്‍.എം.

Posted on: 07 Sep 2015



കൊച്ചി: യു.ഡി.എഫ്. പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്‍കിയ അറബി സര്‍വകലാശാല എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ എറണാകുളം ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു.
ദശലക്ഷക്കണക്കിന് ജനങ്ങളുടെ സംസാരഭാഷയും നിരവധി രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയുമായ അറബിയെക്കുറിച്ച് നമ്മുടെ ചീഫ് സെക്രട്ടറിക്കും ധനകാര്യവകുപ്പ് സെക്രട്ടറിക്കും അറിയാതെപോയത് ലജ്ജാകരണമാണെന്ന് നേതൃസംഗമം വിലയിരുത്തി.
ഗള്‍ഫ് മേഖലകളില്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ക്ക് കഴിവുറ്റവരെ വാര്‍ത്തെടുക്കുന്നതിന് നിര്‍ദിഷ്ട സര്‍വകലാശാല കൂടുതല്‍ ഗുണകരമാകുമെന്നും നേതൃസംഗമം അഭിപ്രായപ്പെട്ടു.
കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി നേതൃസംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗനി സ്വലാഹി അധ്യക്ഷനായിരുന്നു. കെ.എന്‍.എം. ജില്ലാ സെക്രട്ടറി എം.കെ. ശാക്കിര്‍, വി. മുഹമ്മദ് സുല്ലമി, എം.എം. ബഷീര്‍ മദനി, സി.ഐ. അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് വാളറ, കെ.കെ ഹുസൈന്‍ സ്വലാഹി, ഫിറോസ് കൊച്ചി, എം.വൈ. സജ്ജാദ് ഫാറൂഖി, സിദ്ദീഖ് കൊച്ചി, സുബൈദ സുല്ലമിയ്യ, നൗഫിയ ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam