ശ്രീകൃഷ്ണജയന്തി ആഘോഷം

Posted on: 07 Sep 2015



കോഴിപ്പിള്ളി: കാരമല പൂത്തൃക്കോവില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും കോഴിപ്പിള്ളി ഭഗവതീ ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടന്നു.
സീരിയല്‍ താരം ചാരുത ബൈജു ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പി.എം. മനോജ്, ടി.എന്‍. സുനില്‍, ഷാജിമോന്‍ തലച്ചിറ, ശ്രീജിത്ത് ചന്ദ്രന്‍, ദിപക് എസ്. നായര്‍, അരുണ്‍ പി. മോഹനന്‍, ശ്രീജിത്ത് കോഴിപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
മണ്ണത്തൂര്‍ തുരുത്തുമുറ്റം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിയാഘോഷം നടന്നു.

More Citizen News - Ernakulam