പനങ്ങാട് ഗ്രാമോത്സവം ഇന്ന്‌

Posted on: 06 Sep 2015പനങ്ങാട്: ശ്രുതി പനങ്ങാടിന്റെ ഗ്രാമോത്സവം 'ഗ്രാമ്യം-2015' ഞായറാഴ്ച നടക്കും. രാവിലെ 10ന് സിനിമാ താരങ്ങളായ സാജന്‍ പള്ളുരുത്തിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും ചേര്‍ന്നവതരിപ്പിക്കുന്ന 'പഴമയും പുതുമയും' 'മുത്തശ്ശിമാരും കുട്ട്യോളും' പരിപാടി നടക്കും. ചിത്രരചനാ മത്സരം, 3ന് പൊതു സമ്മേളനം എന്നിവ അവതാരക പേളി മാണി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് യുവ കവയത്രി ഡോ. ആര്യാംബികയെ അനുമോദിക്കും. ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാവിലെ 10ന് ചൂണ്ടയിടല്‍ മത്സരം നടത്തി.

More Citizen News - Ernakulam