അധ്യാപക അവാര്‍ഡുകള്‍ സമ്മാനിച്ചു

Posted on: 06 Sep 2015കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക, പി.ടി.എ. അവാര്‍ഡുകളും മുണ്ടശ്ശേരി സാഹിത്യ അവാര്‍ഡുകളും വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് വിതരണം ചെയ്തു. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലാണ് 57 അവാര്‍ഡുകളുടെ വിതരണം നടന്നത്. വിദ്യാഭ്യാസഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. അധ്യാപകര്‍ക്കും പി.ടി.എ.യ്ക്കും നല്‍കുന്ന അവാര്‍ഡ് തുക വര്‍ധിപ്പിച്ചു. അധ്യാപകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തി.അധ്യാപകരുടെ പ്രായമായ രക്ഷിതാക്കള്‍ക്ക് ഹെറിറ്റേജ് കേന്ദ്രങ്ങള്‍ തിരുവനന്തപുരം മാതൃകയില്‍ മറ്റു നഗരങ്ങളിലും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാരംഗം അവാര്‍ഡും വിവിധ സാഹിത്യമത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകളും തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. എന്നിവരും വിതരണം ചെയ്തു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ, കൗണ്‍സിലര്‍ വജ്രേശ്വരി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ, വി.എച്ച്.എസ്.സി. ഡയറക്ടര്‍ കെ.പി.നൗഫല്‍, വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി.എ. പ്രതിഷേധത്തിനിടെ അലങ്കോലപ്പെട്ട ചടങ്ങില്‍ അവാര്‍ഡ് വിതരണച്ചടങ്ങിന്റെ നിറംമങ്ങി. കനത്ത സുരക്ഷയാണ് മന്ത്രിക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

More Citizen News - Ernakulam