വയോജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും സഹായമെത്തിക്കും -മുഖ്യമന്ത്രി

Posted on: 06 Sep 2015



തൃപ്പൂണിത്തുറ: വയോജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും സഹായമെത്തിക്കുക എന്നത് സര്‍ക്കാറിന്റെ പ്രധാന പദ്ധതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
തൃപ്പൂണിത്തുറ നഗരസഭ എരൂര്‍ പാമ്പാടിത്താഴത്ത് നടപ്പാക്കിയിട്ടുള്ള സാന്ത്വനം പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, ബിപിസിഎല്‍ എക്‌സി. ഡയറക്ടര്‍ പ്രസാദ് പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
1.30 കോടി മുടക്കി മൂന്ന് നില കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്. നൂറ് പേര്‍ക്ക് താമസ സൗകര്യവും മുകള്‍നിലയില്‍ കമ്യൂണിറ്റി ഹാളും ഉണ്ട്. ഇതിന് സമീപം പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിനായി പൂര്‍ത്തീകരിച്ച 22 വീടുകളുടെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

More Citizen News - Ernakulam