കണ്ണൂര്‍ ഇന്റര്‍സിറ്റി ആലുവയില്‍ ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ വലഞ്ഞു

Posted on: 06 Sep 2015കൊച്ചി: കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്​പ്രസ് ആലുവയില്‍ ഓട്ടം അവസാനിപ്പിച്ചതുമൂലം യാത്രക്കാര്‍ വലഞ്ഞു. കണ്ണൂരില്‍ നിന്ന് രണ്ടരയ്ക്ക് പുറപ്പെട്ട ട്രെയിനാണ് എറണാകുളം സൗത്തില്‍ എത്താതെ ആലുവയില്‍ ഓട്ടം നിര്‍ത്തിയത്. കണ്ണൂര്‍, വടകര, തൃശ്ശൂര്‍ തുടങ്ങി പല സ്റ്റേഷനുകളില്‍ നിന്നും എറണാകുളത്തേക്ക് എത്തേണ്ട പ്രായമായവര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിച്ചത്.
സൗത്തിലേക്കുള്ള റണ്‍വേയില്‍ ജോലി നടക്കുന്നതിനാല്‍ വണ്ടി ആ വഴി പോകാനാകില്ലെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചെങ്കിലും യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുന്‍കൂട്ടി അറിയിക്കാതെ എറണാകുളം സൗത്തിലേക്ക് ടിക്കറ്റെടുത്തിട്ട് ആലുവയില്‍ ഇറക്കിവിടുന്നത് അനീതിയാണെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് എറണാകുളം ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് ജോസ് ആന്റണിയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ ഒപ്പിട്ട് സ്റ്റേഷന്‍മാസ്റ്റര്‍ക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ മിനിബസ്സില്‍ യാത്രക്കാരെ എറണാകുളം സൗത്ത് സ്റ്റേഷനിലേക്കെത്തിച്ചു.

More Citizen News - Ernakulam