പ്രണവം ആര്‍ട്‌സ് ക്ലബ്ബ് വാര്‍ഷികം

Posted on: 06 Sep 2015



കാക്കനാട്: കുഴിക്കാല പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 25-ാം വാര്‍ഷികവും ഓണാഘോഷവും തുടങ്ങി. പൂക്കളമത്സരവും വടംവലി മത്സരവും നടത്തി. ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എല്‍ദോ ഏലിയാസ് അധ്യക്ഷത വഹിച്ചു. ഞായറാഴ്ച വിവിധ മത്സരങ്ങളും അരങ്ങേറും. വൈകീട്ട് 6.30ന് നടക്കുന്ന സമ്മേളനം മുന്‍ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാത്രി 9ന് പാലാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

More Citizen News - Ernakulam