വീഥികള്‍ക്ക് നിറച്ചാര്‍ത്തായി ശോഭായാത്രകള്‍

Posted on: 06 Sep 2015മട്ടാഞ്ചേരി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ശോഭായാത്രകള്‍ നഗരവീഥികള്‍ക്ക് നിറച്ചാര്‍ത്തായി.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയില്‍, അമരാവതി, ചെറളായി, ആനവാതില്‍, മുല്ലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാന ഘോഷയാത്രകള്‍ പുറപ്പെട്ടത്. കാര്‍ത്തികേയ ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം, അമരാവതി ജനാര്‍ദന ക്ഷേത്രം, വെളി അമ്പലപ്പറമ്പ്, ഷഷ്ഠിപ്പറമ്പ് ദാമോദര ക്ഷേത്രം, തുണ്ടിപ്പറമ്പ് ഗോപാല ക്ഷേത്രം, ചെറളായി കേരളേശ്വര്‍ ക്ഷേത്രം, കൂവപ്പാടം കാമാക്ഷിയമ്മന്‍ ക്ഷേത്രം, പാണ്ടിക്കുടി മാരിയമ്മന്‍ ക്ഷേത്രം, അജന്താഭാഗം, മട്ടാഞ്ചേരി ഗോപാലകൃഷ്ണ ക്ഷേത്രം, പഴയന്നൂര്‍ ക്ഷേത്രം, പുത്തന്‍കുളങ്ങര മുത്താരമ്മന്‍ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഘോഷയാത്രകളുണ്ടായിരുന്നു. ശോഭായാത്രകള്‍, കൂവപ്പാടം കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.
രാമേശ്വരത്ത് ഭരദേവതാ ക്ഷേത്രം, കഴുത്തുമുട്ട് ബാലസുബ്രഹ്മണ്യ ക്ഷേത്രം, ചക്കനാട്ട് ശ്രീമഹേശ്വരീ ക്ഷേത്രം, എ.ഡി. പുരം കുരുംബ ഭഗവതീ ക്ഷേത്രം, ആര്യകാട് ശ്രീരാമ ക്ഷേത്രം, തോപ്പുംപടി അമൃതനഗര്‍ എന്നിവിടങ്ങളില്‍ നിന്നള്ള ശോഭായാത്രകള്‍ രാമേശ്വരം ശിവക്ഷേത്രത്തില്‍ സമാപിച്ചു.
മട്ടാഞ്ചേരിയില്‍ ശോഭായാത്രയ്ക്ക് മധുസൂദനന്‍ ഗുപ്ത, അരുണ്‍കുമാര്‍, വി. രാമലിംഗം, ശ്യാമള എസ്. പ്രഭു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പള്ളുരുത്തി:
പള്ളുരുത്തിയില്‍ ഇടക്കൊച്ചി കുമ്പളം ഫെറി, കോതകുളങ്ങര ശാസ്താക്ഷേത്രം, പെരുമ്പടപ്പ് ഗുരുദേവ ദര്‍ശനസംഘം, ഏറണാട്ട് വനദുര്‍ഗാ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ശോഭയാത്രകള്‍ പുറപ്പെട്ടു.
പള്ളുരുത്തി ഭവാനീശ്വര മഹാക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം, കടേഭാഗം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ വലിയപുല്ലാര ശങ്കരനാരായണ ക്ഷേത്രത്തില്‍ സമാപിച്ചു.
തൃപ്പൂണിത്തുറ: ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര തൃപ്പൂണിത്തുറ രാജവീഥികളെ ഭക്തിസാന്ദ്രമാക്കി. കുട്ടികളുടെ കോല്‍ക്കളിയും ഉറിയടിയും വാദ്യഘോഷങ്ങളുമൊക്കെ ശോഭായാത്രയ്ക്ക് മാറ്റ് കൂട്ടി. ചക്കംകുളങ്ങര ക്ഷേത്രം, പള്ളിപ്പറമ്പ്കാവ് ക്ഷേത്രം, തെക്കുംഭാഗം ശ്രീനിവാസകോവില്‍, വെള്ളാങ്ങി ആലുങ്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തൃപ്പൂണിത്തുറ സ്റ്റാച്ച്യു കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പൂര്‍ണത്രയീശ ക്ഷേത്രത്തിലേക്ക് നീങ്ങി. നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാര്‍ ശോഭായാത്രയില്‍ അണിനിരന്നു.
എരൂര്‍ അന്തിമഹാകാളന്‍ ക്ഷേത്രം, മാത്തൂര്‍ ക്ഷേത്രം, വെള്ളാംഭഗവതി ക്ഷേത്രം, ഐരേറ്റില്‍ ക്ഷേത്രം, ശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായി മുതുകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. പ്രസാദ വിതരണവും നടന്നു.

More Citizen News - Ernakulam