കാന്‍സര്‍ രോഗപ്രതിരോധ യജ്ഞത്തിന് തുടക്കം

Posted on: 06 Sep 2015കൊച്ചി: തേവര എസ്.എച്ച്. കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന കാന്‍സര്‍ രോഗ പ്രതിരോധ യജ്ഞത്തിന് തുടക്കമായി. കോളേജിന് സമീപത്തെ നഗരസഭാ ഡിവിഷനുകളായ തേവര, കോന്തുരുത്തി, പെരുമാന്നൂര്‍ എന്നിവിടങ്ങളിലായി 2000 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിപാടി. കോളേജിന്റെ രജതജൂബിലി വാര്‍ഷികത്തിന്റെ ഭാഗമായാണ് അഞ്ച് വര്‍ഷം നീളുന്ന തുടര്‍ പ്രതിരോധ യജ്ഞത്തിന് തുടക്കം കുറിച്ചത്. കൗണ്‍സിലര്‍മാരായ പി.ആര്‍. റെനീഷ്, ഗ്രെയ്‌സി ആന്റണി, എലിസബത്ത് ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സംഘം വീടുകളില്‍ സര്‍വേ നടത്തി. ഹീല്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി രോഗികള്‍ക്ക് ചികിത്സയും സാന്ത്വനവും പുനരധിവാസവും ലക്ഷ്യമിടുന്നുണ്ട്. മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. എസ്.എച്ച്. സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ് അദ്ധ്യക്ഷനായി.

More Citizen News - Ernakulam