യോഗാ പരിശീലനം
Posted on: 06 Sep 2015
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ യോഗാ പരിശീലന കോഴ്സ് തുടങ്ങി. കാരിത്താസ് ഇന്ത്യ സോണല്‍ മാനേജര്‍ ഡോ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. ആന്റണി റാഫേല്‍ കൊമരംച്ചാത്ത് അധ്യക്ഷത വഹിച്ചു. ഡൊമിനിക് സി.എല്‍., മേരി തോമസ് എന്നിവര്‍ സംസാരിച്ചു. യോഗാചാര്യന് ജോണി പറമ്പിലോത്ത് നേത്യത്വം നല്കുന്ന പരിശീലനം തിങ്കള്‍,വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 5.30 മുതല്‍ 6.30 വരെയാണ്.