അഷ്ടമിരോഹിണി ഉത്സവം
Posted on: 06 Sep 2015
കാക്കനാട്: തുതിയൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം അഷ്ടദ്രവ്യഗണപതി ഹോമത്തോടെ ആരംഭിച്ചു. ബ്രഹ്മശ്രീ പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഉറിയടിയും പ്രസാദ ഊട്ടും നടത്തി. വൈകീട്ട് അഞ്ചിന് തുതിയൂര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, തുതിയൂര്‍ മാരിയമ്മന്‍ കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രയും നടന്നു.