ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

Posted on: 06 Sep 2015



കൊച്ചി: കളമശ്ശേരി െഡക്കാത്‌ലോണ്‍ റിങ്ങില്‍ ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വര്‍ഗീസ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിവിധ ക്ലബ്ബുകളില്‍ നിന്നുമുള്ള നാന്നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച നടക്കുന്ന റോഡ് മത്സരം കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ ബ്രിസ്റ്റോ റോഡില്‍ രാവിലെ 6ന് നടത്തും.

More Citizen News - Ernakulam