കൊച്ചുകണ്ണമാലി പള്ളിയില്‍ 500 കിലോയുടെ ഭീമന് കേക്ക്
Posted on: 06 Sep 2015
തൃപ്പൂണിത്തുറ: കൊച്ചുകണ്ണമാലി എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറ വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളിയില്‍ 60 അടി നീളവും അഞ്ചടി വീതിയും 500 കിലോ തൂക്കവും വരുന്ന കേക്ക് അര്‍പ്പിക്കുന്നു. പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളായ ഒമ്പതിനാണിത്. മാതാവിന്റെ 66 ചിത്രങ്ങളും കേക്കില്‍ ആലേഖനം ചെയ്യുന്നുണ്ട്. മാതാവിന്റെ ജന്മദിന കേക്ക് ആശീര്‍വാദവും വിതരണവും 12.30ന് ഫൊറോന വികാരി ഫാ. പോള്‍ തുണ്ടിയില്‍ നിര്‍വഹിക്കും. രാവിലെ 7 മുതല്‍ ഈ ഭീമന് കേക്ക് വിശ്വാസികള്‍ക്ക് പള്ളിയില്‍ കാണാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോളി തപ്പലോടത്ത് അറിയിച്ചു.