ശോഭായാത്രകള്‍ സംഘടിപ്പിച്ചു

Posted on: 06 Sep 2015മഞ്ഞുമ്മല്‍: ഏലൂര്‍ നഗരസഭയുടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ശോഭായാത്രയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
മഞ്ഞുമ്മല്‍ ശ്രീഭുവനേശ്വരി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി തിരിച്ച് മഞ്ഞുമ്മല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തി. ഉറിയടി, പ്രസാദ വിതരണം എന്നിവ ഉണ്ടായി.
രാവിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയില്‍ ഗോപൂജ നടത്തി. ക്ഷീരകര്‍ഷകരെ ആദരിച്ചു. ഇരുചക്ര വാഹനറാലി നടത്തി. ഉണ്ണികൃഷ്ണക്കുറുപ്പ്, ടി.എസ്. കൃഷ്ണന്‍കുട്ടി, സി.കെ പുരുഷന്‍, കെ. കൃഷ്ണദാസ്, അജിത് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഏലൂര്‍ പാട്ടുപുരയ്ക്കല്‍ നിന്നും വടക്കുംഭാഗം ബാലസുബ്രഹ്മണ്യ ക്ഷേത്രനടയില്‍ നിന്നും ശോഭായാത്ര ആരംഭിച്ചു. പാട്ടുപുരയ്ക്കല്‍ കവലയില്‍ ഉറിയടി നടത്തി.
നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയില്‍ നിന്നും പാറക്കടവില്‍ നിന്നും തുടങ്ങിയ ശോഭായാത്ര ഫാക്ട് കവലയിലെത്തി നാറാണത്ത് ക്ഷേത്രത്തില്‍ സമാപിച്ചു. പാട്ടുപുരയ്ക്കല്‍ ഭഗവതീ ക്ഷേത്രനടയില്‍ ഗോപൂജ നടത്തി.
ഏലൂര്‍ കിഴക്കുംഭാഗം ദേവീക്ഷേത്രത്തില്‍ നിന്നും കുറ്റിക്കാട്ടുകര കൂട്ടക്കാവ് ക്ഷേത്രത്തില്‍ നിന്നും കൊയ്യാട്ടുകാവില്‍ നിന്നും തുടങ്ങിയ ശോഭായാത്ര പാതാളത്ത് സംഗമിച്ച് കൂട്ടക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ എത്തി. ഇലഞ്ഞിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര ഫാക്ട് കവലവഴി നാറാണത്ത് ക്ഷേത്രത്തില്‍ സമാപിച്ചു. കെ. വിജയകുമാര്‍, ഏലൂര്‍ ഗോപിനാഥ്, ആര്‍. സജികുമാര്‍, കെ.പി തൃദീപന്‍, ടി.ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കളമശ്ശേരി: കളമശ്ശേരി നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ടി.വി.എസ്. കവലയില്‍ ഒത്തുകൂടി. ഇവിടെ നിന്ന് കളമശ്ശേരി ഇടത്താവളത്തിലെത്തി സമാപിച്ചു.

More Citizen News - Ernakulam