നയം വ്യക്തമാക്കി ഉമ്മന്‍ചാണ്ടി
Posted on: 06 Sep 2015
അത്താണി: അങ്കണവാടി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നത് ചര്‍ച്ചയായതിന് മറുപടി നല്കി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും സംതൃപ്തി നല്‍കിയത് അങ്കണവാടി പ്രവര്‍ത്തനവും ആശ്രയ പദ്ധതിയുമാണ്. അര്‍ഹരായവര്‍ മാത്രമാണ് ഇതിന്റെ ഗുണഭോക്താക്കള്‍.
സര്‍ക്കാറിന്റെ മറ്റ് പല ആനുകൂല്യങ്ങളും അനര്‍ഹര്‍ തട്ടിയെടുക്കുന്നുണ്ട്. പലരും എനിക്ക് സംതൃപ്തി നല്കിയ പദ്ധതികള്‍ കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും വിഴിഞ്ഞവുമാണെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അങ്കണവാടി പ്രവര്‍ത്തനത്തിനാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം ജനങ്ങള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.