ശ്രീകൃഷ്ണജയന്തി: ശോഭായാത്ര

Posted on: 06 Sep 2015മേയ്ക്കാട്: കാരയ്ക്കാട്ടുകുന്ന്, പൊയ്ക്കാട്ടുശ്ശേരി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ മേയ്ക്കാട് എസ്എന്‍ഡിപിയില്‍ നിന്ന് കുറുമ്പക്കാവിലേക്ക് വര്‍ണ ശബളമായ ശോഭായാത്ര നടത്തി.
നിരവധി കൃഷ്ണന്മാരും രാധമാരും വാദ്യമേളങ്ങളും ഭജനയും ശോഭായാത്രയ്ക്ക് മാറ്റേകി. കെ.വി. ചിദംബരന്‍, വി. ദിവാകരന്‍, കെ.എസ്. സുഭാഷ്, എം.കെ. ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ബി.കെ. രാജന്‍ അധ്യക്ഷനായി. ടി.എം. കൃഷ്ണകുമാര്‍, കെ.ബി. ഗണേഷ് കുമാര്‍, സത്യന്‍ മാരായി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam