ആധുനിക ബോട്ടുകള്‍ ഏര്‍പ്പെടുത്തണം
Posted on: 06 Sep 2015
ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി - വൈപ്പിന്‍ ഫെറിയില്‍ സ്റ്റീലില്‍ നിര്‍മ്മിച്ച ആധുനിക ബോട്ടുകള്‍ ഉപയോഗിച്ച് സര്‍വ്വീസുകള്‍ നടത്തണമെന്ന് റേസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഫെറി സര്‍വ്വീസ് നഗരസഭ നേരിട്ട് നടത്തുകയോ, കിന്‍കോയെ ഏല്പിക്കുകയോ ചെയ്യണം. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും റേസ് ജില്ലാ സെക്രട്ടറി കെ.എം.ഹുസൈന് ആവശ്യപ്പെട്ടു.